കണ്ണൂർ: ചാലോട് വാഹനാപകടത്തിൽ നാല് മരണം. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചതിൽ രണ്ട് പേർ മലയാളികളും രണ്ട് പേർ ഉത്തർപ്രദേശ് സ്വേദശികളുമാണ്. യുപി സ്വദേശികളായ പരം ഛേത്രി, ഹർഷ്, മലയാളികളായ റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധ രാത്രിയോടെയാണ് അപകടം ഉണ്ടായത്. ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.