ഇടുക്കി: കാന്തല്ലൂരിൽ നാലു വയസുകാരന് മർദനം. ചെന്നൈയിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് സംഘത്തിൽ ഉണ്ടായിരുന്ന കുട്ടിയെ ആക്രമിച്ചത്. പുറത്തേക്ക് കൊണ്ടുപോയി കുട്ടിയെ വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നാല് വയസുകാരനെ മർദിച്ചത്. കുട്ടിയെ വലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി വലിച്ചെറിയുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. ഇവരെ നാട്ടുകാർ ചേർന്ന് അവിടെ തടഞ്ഞുവച്ചു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതിന് പിന്നാലെയാണ് പൊലീസ് അവിടെ നിന്ന് പിൻവാങ്ങിയത്. എന്തിനാണ് ഇവർ ഇത്തരത്തിൽ കുട്ടിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല.