കൊച്ചിയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിനെതിരെ ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന് പരാതി. 200 പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ തട്ടിയെടുത്തെന്നും പരാതിക്കാര്‍ പറയുന്നു.
കൊച്ചിയിലെ വൈറ്റില ജനതാ റോഡില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് എയര്‍ ട്രാഫിക് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സിക്കെതിരെയാണ് പരാതി. പൊലീസ് പരാതിയെടുക്കുന്നില്ലെന്നാണ് പരാതി.
ദുബായില്‍ വലിയ ശമ്പളം ഓഫര്‍ ചെയ്ത് 200 ഓളം പേരെ കമ്പനി കൊണ്ടു പോയെന്നും എന്നാല്‍ ദുബായില്‍ എത്തിയപ്പോള്‍ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിയുകയായിരുന്നുവെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. ഇതില്‍ 50-60 വരെ ആളുകള്‍ക്ക് മാത്രമാണ് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടുള്ളത്. വീട്ടുകാരോട് വിലപേശി ഒന്നര ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വാങ്ങിയാണ് ഇവരെ തിരിച്ചുകൊണ്ടു വരാന്‍ കഴിഞ്ഞതെന്നുമാണ് പരാതി.
ഒന്നര ലക്ഷം രൂപ വേതനം കിട്ടുമെന്ന് വിശ്വസിപ്പിച്ച് മൂന്ന് ലക്ഷം രൂപവരെ വാങ്ങി. അവിടെ ചെന്നപ്പോള്‍ ഇന്റര്‍നാഷണല്‍ ലൈസന്‍സ് ആവശ്യമാണെന്ന് പറഞ്ഞു. പുലര്‍ച്ചെ നാല് മണിക്കാണ് അതുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നല്‍കിയിരുന്നത്. അവർ താമസിക്കുന്നിടത്ത് നിന്നും ഒരുപാട് ദൂരം യാത്ര ചെയ്ത് ഇത്തരം ക്ലാസുകൾ കേൾക്കണമായിരുന്നു എന്നും, രാത്രി കിടക്കുന്നത് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടച്ച ശേഷം അതിന്റെ കടത്തിണ്ണയിലായിരുന്നു എന്നതടക്കമുള്ള പരാതികളും ഉയരുന്നുണ്ട്.