പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി തിരികെയെത്തിയപ്പോള്‍ മഹസര്‍ തയാറാക്കിയ ഉദ്യോഗസ്ഥന്‍റെ തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശബരിമല അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസർ ജയപ്രകാശ് നടത്തിയത് 50 ലക്ഷം രൂപയുടെ അന്നദാന തട്ടിപ്പാണെന്ന വിവരാവകാശ രേഖകള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു. 2018-2019 മണ്ഡലകാലത്തെ അന്നദാനത്തിൻ്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. നാല് തവണയായി കരാറുകാരൻ്റെ പേരിൽ വ്യാജരേഖ ചമച്ചായിരുന്നു തട്ടിപ്പ്.
അന്നദാനം നടത്തിയ കരാറുകാരൻ്റെ പേരിൽ ഉദ്യോഗസ്ഥർ തട്ടിയെടുക്കാൻ ശ്രമിച്ചത് അര കോടിയിലേറെ രൂപയെന്ന് തെളിയിക്കുന്നതാണ് രേഖകൾ. നാല് തവണയായി കരാറുകാരൻ്റെ പേരിൽ വ്യാജരേഖ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പണം തട്ടിയെടുത്തു. കരാറുകാരൻ ജയപ്രകാശ് നൽകിയ പരാതിയിൽ റിമാന്റിലായ ദേവസ്വം ഉദ്യോഗസ്ഥാരായ പ്രതികൾക്ക് ഇന്നും ചുമതലകളുണ്ട്.
പച്ചക്കറിയും അനുബന്ധ സാധനങ്ങളും വിതരണം ചെയ്തതിന് കരാറുകാരൻ ദേവസ്വം ബോർഡിന് നൽകിയത് 30 ലക്ഷം രൂപയുടെ ബിൽ. കരാറുകാരന് ആദ്യ ഗഡുവായി എട്ട് ലക്ഷം രൂപ ചെക്ക് മുഖാന്തരം ദേവസ്വം ബോർഡ് കൈമാറി. ബാക്കി പണം ആയി നൽകാമെന്ന് ശബരിമല ദേവസ്വം അസിസൻറ് എക്സിക്യൂട്ടീവ് ജയപ്രകാശ് പറഞ്ഞതായി പരാതിക്കാരൻ പറയുന്നു. നാല് തവണയായി കരാറുകാരൻ്റെ പേരിൽ വ്യാജരേഖ ഉപയോഗിച്ച് 50,71,685 രൂപ ഉദ്യോഗസ്ഥൻ കൈമാറിയതായാണ് കണക്ക്