പി.എസ്. പ്രശാന്തിനെതിരെ വിമർശനവുമായി ജി. സുധാകരൻ Source: News Malayalam 24x7
KERALA

പ്രസ്താവനകളിൽ സൂക്ഷിച്ചില്ലെങ്കിൽ കേട് പ്രസ്ഥാനത്തിന്, ദേവസ്വം ബോർഡ് പ്രസിഡൻ്റ് പക്വത കാണിക്കണം; വിമർശനവുമായി ജി. സുധാകരൻ

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെതിരെ വിമർശനവുമായി ജി. സുധാകരൻ

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെതിരെ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. പി.എസ്. പ്രശാന്ത് പ്രസ്താവനകളില്‍ പക്വത കാണിക്കണം. ഇല്ലെങ്കില്‍ നാണക്കേട് പ്രസ്ഥാനത്തിനാണ്, പ്രസ്ഥാനമാണ് അയാളെ അവിടെ വച്ചതെന്നും ജി. സുധാകരൻ വിമർശിച്ചു.

ദൈവത്തിൻ്റെ പണം മോഷ്ടിക്കാൻ മടിയില്ലാത്തവർ ദേവസ്വം ബോർഡിലേക്ക് വരുന്നുണ്ട്. രാഷ്ട്രീയ പ്രതിനിധികളെന്ന പേരിലാണ് കടന്നു വരുന്നത്. ദേവസ്വം ബോർഡിൻ്റെ കാലാവധി ആദ്യം രണ്ട് വർഷമാക്കി, ഇപ്പോൾ നാല് വർഷമാക്കാനാണ് ശ്രമം. എന്തുകൊണ്ടാണ് രണ്ട് വർഷമാക്കി ചുരുക്കിയതെന്ന ചരിത്രം മനസിലാക്കണം. കാലാവധി കൂടുമ്പോൾ അഴിമതിക്കുള്ള സാധ്യതയും കൂടുമെന്നും ജി. സുധാകരൻ പറഞ്ഞു.

അഞ്ച് വർഷം കൊടിമരം പുറത്ത് കൊണ്ടുപോയി എന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറയുന്നു. അങ്ങനെ പറയാൻ പാടുണ്ടോയെന്നും പ്രസ്ഥാനമാണ് അയാളെ അവിടെ വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എസ്. പ്രശാന്ത് കോൺഗ്രസുകാരനായിരുന്നു, ഞങ്ങൾക്കെതിരെ മത്സരിച്ചതാണ്. ഇലക്ഷൻ കഴിഞ്ഞപ്പോൾ ഞങ്ങൾക്കൊപ്പം വന്നു, പ്രസിഡൻ്റ് സ്ഥാനം നൽകി. പ്രസ്താവനകളിൽ സൂക്ഷിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് ആണ് കേട്. മുഖ്യമന്ത്രിയെ പോലും ആക്ഷേപിക്കുന്ന തലത്തിൽ പ്രസ്താവനകൾ വ്യാഖ്യാനിക്കപ്പെട്ടുവെന്നും ജി. സുധാകരൻ വിമർശിച്ചു. ശബരിമലയിൽ ജനവിശ്വാസത്തെ ഉറപ്പിച്ചു നിർത്തുന്ന സമഗ്രമായ അന്വേഷണം വേണമെന്ന് ജി. സുധാകരൻ ആവശ്യപ്പെട്ടു.

SCROLL FOR NEXT