KERALA

"പൊതിച്ചോറിനായി പണം പിരിക്കുന്നതിനെയാണ് വിമർശിച്ചത്"; പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ജി. സുധാകരൻ

പൊതിച്ചോർ വിതരണം അവസാനിപ്പിക്കണമെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ജി. സുധാകരൻ.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: മെഡിക്കൽ കോളേജുകളിലെ പൊതിച്ചോർ വിതരണം അവസാനിപ്പിക്കണമെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ജി. സുധാകരൻ എംഎൽഎ. പൊതിച്ചോറിനായി ഡിവൈഎഫ്ഐ പണം പിരിക്കുന്നതിനെയാണ് വിമർശിച്ചതെന്നും സുധാകരൻ പറഞ്ഞു. ചോറും കഞ്ഞിയും കൊടുത്ത് മെഡിക്കൽ കോളേജുകളിൽ സംഘടനകൾ കൊടി കെട്ടുന്നു. ഡിവൈഎഫ്ഐ ഇപ്പോൾ പൊതിച്ചോറ് നൽകുന്നത് പണം പിരിച്ചാണെന്നും സുധാകരൻ ആരോപിച്ചു.

മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ജി. സുധാകരൻ പറഞ്ഞത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിൻ്റെ ഉത്തരവാദിത്തമാണ്. വണ്ടാനം മെഡിക്കൽ കോളേജിൽ ഇത് പാടില്ലെന്ന് അറിയിച്ചിരുന്നു. എന്നിട്ടും സേവാഭാരതി ഭക്ഷണം നൽകി. ഇതൊന്നും അനുവദിക്കാൻ പാടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.

SCROLL FOR NEXT