Source: News Malayalam 24x7
KERALA

പി. കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ജി. സുധാകരന്‍; ഒറ്റയ്‌ക്കെത്തി ആദരമർപ്പിച്ചു

ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞ് എല്ലാവരും പോയതിന് ശേഷം സുധാകരൻ ഒറ്റയ്ക്ക് വലിയ ചുടുകാട് എത്തി.

Author : ന്യൂസ് ഡെസ്ക്

പി. കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ജി. സുധാകരന്‍. വിഎസ് അസുഖബാധിതനായ ശേഷം താനായിരുന്നു ഉദ്ഘാടകൻ. എല്ലാ ഓഗസ്റ്റ് 19നും അവിടെയെത്തി ഉദ്ഘാടന കർമം നിർവഹിക്കുകയും ചെയ്തിരുന്നു. മാറ്റം ഉണ്ടായത് ഇത്തവണയെന്നും സുധാകരൻ പ്രതികരിച്ചു.

ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞ് എല്ലാവരും പോയതിന് ശേഷം സുധാകരൻ ഒറ്റയ്ക്ക് വലിയ ചുടുകാട് എത്തി. ആദരമർപ്പിച്ചതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ഓട്ടോയിൽ ആണ് വലിയ ചുടുകാട് എത്തിയത്. "സഖാക്കളേ മുന്നോട്ട്..." എന്ന അടിക്കുറിപ്പോടെയാണ് സുധാകരൻ ചിത്രങ്ങൾ പങ്കുവെച്ചത്.

SCROLL FOR NEXT