KERALA

"ഇതൊന്നും ശരിയല്ല കേട്ടോ"; കമ്യൂണിസം ശാപമാണെന്ന പരാമർശത്തിനെതിരെ ജി. സുധാകരൻ

താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായി പറയില്ലെന്നും സുധാകരൻ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കമ്യൂണിസം ശാപം ആണെന്ന് പറഞ്ഞ ഭരണകക്ഷി അംഗത്തിന് എതിരെ നിശിത വിമർശനവുമായി ജി. സുധാകരൻ. തിരുവല്ല എംഎൽഎ വർഗീസ് മാമ്മൻ്റെ പ്രസംഗമാണ് സുധാകരനെ ചൊടിപ്പിച്ചത്. കമ്യൂണിസത്തെ ശാപ ഗ്രസ്ഥമാക്കിയവരെ വിമർശിക്കണം. താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായി പറയില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഒരു സംസ്ഥാന സമിതി അംഗം എല്ലാ ദിവസവും തൻ്റെ അച്ഛനെപ്പറ്റി പറഞ്ഞ് നടക്കുകയാണ് എന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

കമ്യൂണിസം എന്നത് ചൈനയിലും ക്യൂബയിലും കൊറിയയിലും വിയറ്റ്‌നാമിലും മാത്രമാണ് ഉള്ളത്. കേരളത്തിൽ കമ്യൂണിസമില്ലെന്നും, ഇപ്പോൾ പറഞ്ഞു നടക്കുന്നതൊന്നും കമ്യൂണിസമല്ലെന്നും ജി. സുധാകരൻ പറഞ്ഞു. കേരള കോൺഗ്രസുമായി കമ്യൂണിസ്റ്റ് യോജിച്ചിട്ടുണ്ട്. നാളെ യഥാർഥ കോൺഗ്രസുകാരുമായും യോജിക്കുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

SCROLL FOR NEXT