KERALA

പ്രൊടെം സ്‌പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പതിനാറാമത് കേരള നിയമസഭാ പ്രോടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

വി.ഡി. സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരനെ പ്രൊ ടെം സ്പീക്കറായി നിയമിക്കാൻ തീരുമാനിച്ചത്.

നാളെയാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുക. മെയ് 22നാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തിരിക്കുന്നത്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT