KERALA

"ഗണഗീതം ഗ്രൂപ്പ് സോങ്, ആശയം ദേശഭക്തിയും ഇന്ത്യയുടെ പൈതൃകവും, ബിജെപി എല്ലാ വേദികളിലും ആലപിക്കണം"; ന്യായീകരിച്ച് ജോർജ് കുര്യൻ

കോൺഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കൊച്ചി-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫിന് പിന്നാലെ വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വിദ്യാർഥികൾ ഗണഗീതം പാടിയാൽ എന്താണ് കുഴപ്പം. പാട്ടിൻ്റെ ആശയം ദേശഭക്തിയും ഇന്ത്യയുടെ പൈതൃകവുമാണ്. ഹിന്ദു എന്ന് വാക്ക് പോലും പാട്ടിൽ ഇല്ലെന്നും ജോർജ് കുര്യൻ.

വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഐഎം ശ്രമമാണിത്. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർഎസ്എസിനെ പരാമർശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആർഎസ്എസ് പാടുന്ന വന്ദേമാതരം പാർലമെന്റിൽ പാടുന്നില്ലേ? നല്ല സന്ദേശമാണ് ഗണഗീതത്തിലുള്ളത്. ആർഎസ്എസിന്റെ ഗണഗീതം ഗ്രൂപ്പ് സോങ് ആണ്. കുട്ടികൾ ഇത് പാടിയതിൽ തെറ്റില്ല. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. കോൺഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT