KERALA

ഭിന്നശേഷി സംവരണം: എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെൻ്റുകൾക്കും ബാധകം; ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

ഉത്തരവ് നിലവിൽ വരുന്നതോടെ 20,000 ത്തോളം അധ്യാപകർക്ക് അതിൻ്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ നിർമണാക നീക്കവുമായി സർക്കാർ. എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെൻ്റുകൾക്കും ബാധകമാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഇതുസംബന്ധിച്ച അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഉത്തരവ് പുറത്തിക്കി.

ഭിന്നശേഷി സംവരണം എയ്ഡഡ് സ്കൂളുകളിൽ നടപ്പിലാക്കാൻ കാലതാമസം ഉണ്ടായിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാൽ 500 രൂപ പിഴയീടാക്കുന്നതാണ്. ഉത്തരവ് നിലവിൽ വരുന്നതോടെ 20,000 ത്തോളം അധ്യാപകർക്ക് അതിൻ്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

SCROLL FOR NEXT