കേരള പബ്ലിക് സർവീസ് കമ്മീഷൻ Source: Social Media
KERALA

പിഎസ്‌‌സി പ്രായപരിധി കൂട്ടി; നിർണായക തീരുമാനവുമായി സർക്കാർ

പ്രായപരിധി എല്ലാ തസ്തികകൾക്കും ബാധകമാകുമെന്നും സർക്കാർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎസ്‌‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ് ആക്കി ഉയർത്തി കേരള സർക്കാർ. നിലവിൽ 36വയസ് ആയിരുന്നു ജനറൽ കാറ്റഗറിയിൽ ഉള്ളവർക്ക് അപേക്ഷിക്കാനുള്ള പ്രായം. ഇത് 40 വയസാക്കിയാണ് ഉയർത്തിയത്. എസ്‌സി-എസ്‌ടി വിഭാഗത്തിന് 39 വയസാണ് നിലവിലെ പ്രായപരിധി. ഇത് 45 വയസാക്കിയിട്ടുണ്ട്. പുതിയ തീരുമാനം എല്ലാ തസ്തികകൾക്കും ബാധകമാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാർ ജനകീയ തീരുമാനം പുറത്തുവിട്ടത്.

SCROLL FOR NEXT