കെ.എസ്. അനിൽകുമാർ Source: News Malayalam 24x7
KERALA

കെ.എസ്. അനിൽകുമാറിനെ കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് നിന്ന് മാറ്റി സർക്കാർ; ശാസ്താംകോട്ട ഡിബി കോളേജിലേക്ക് തിരികെ നിയമിച്ചു

ശാസ്താംകോട്ട ഡി ബി കോളേജിലേക്ക് തിരികെ നിയമിച്ച് സർക്കാർ ഉത്തരവ് ഇറക്കി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിസി നിയമനത്തിൽ സമവായം ആയതിന് പിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ.എസ്. അനിൽകുമാറിനെ മാറ്റി സർക്കാർ. ശാസ്താംകോട്ട ഡി ബി കോളേജിലേക്ക് തിരികെ നിയമിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ഭാരതാംബ വിവാദത്തിൽ അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.

സ്ഥലം മാറ്റിയത് അനിൽകുമാറിന്റെ ആവശ്യപ്രകാരമെന്നും ഉത്തരവിലുണ്ട്. രജിസ്ട്രാർ ആയി തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് അനിൽകുമാർ അറിയിച്ചതായി ഉത്തരവിൽ പറയുന്നു. മാതൃവകുപ്പിലേക്ക് മടങ്ങിപ്പോകാൻ അനിൽകുമാർ താൽപര്യം അറിയിച്ചു. ഇതേ തുടർന്നാണ് മാറ്റം എന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

SCROLL FOR NEXT