KERALA

ഡോ. സജിത റാണി കാർഷിക സർവകലാശാല താൽക്കാലിക വിസി; ബിജെപി നേതാവിനെ നിയമിച്ച് ഗവർണർ

സർക്കാർ നൽകിയ പാനൽ വെട്ടിയാണ് താൽക്കാലിക വിസിയുടെ നിയമനം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഡോ. ടി. സജിത റാണി കാർഷിക സർവകലാശാലയുടെ താൽക്കാലിക വിസിയായി ചുമതലയേൽക്കും. സർക്കാർ നൽകിയ പാനൽ വെട്ടിയാണ് ബിജെപി അധ്യാപക സംഘടന നേതാവായ സജിത റാണിയെ ഗവർണർ നിയമിച്ചത്.

സജിത റാണിയെ വിസി ആക്കിയത് അധികാര ദുർവിനിയോഗം എന്ന് എസ്എഫ്ഐ പറഞ്ഞു. സർക്കാർ പട്ടിക തള്ളിക്കൊണ്ടുള്ള നിയമനം ഗവർണറുടെ ജനാധിപത്യ ഫെഡറൽ തത്ത്വങ്ങളോടുള്ള വെല്ലുവിളി ആണെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. മന്ത്രി സിദ്ദീഖ് നിലപാട് വ്യക്തമാക്കണമെന്നും സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

SCROLL FOR NEXT