ഗവർണർ രാജേന്ദ്ര അർലേക്കർ Source: Screengrab
KERALA

കാലടി സർവകലാശാലയിലെ അധ്യാപക നിയമനം തടഞ്ഞ് ഗവർണർ; നിർത്തിവയ്ക്കാൻ വിസിക്ക് നിർദേശം നൽകി

തിടുക്കത്തിൽ നിയമനം നടത്താൻ നീക്കം എന്ന പരാതിയിലാണ് നടപടി...

Author : അഹല്യ മണി

എറണാകുളം: കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനം തടഞ്ഞ് ഗവർണർ രാജേന്ദ്ര അർലേക്കർ. നിയമനം നിർത്തിവയ്ക്കാൻ വിസിക്ക് നിർദേശം നൽകി. തിടുക്കത്തിൽ നിയമനം നടത്താൻ നീക്കം എന്ന പരാതിയിലാണ് നടപടി. 2021ലെ വിജ്ഞാപനപ്രകാരം നടത്താൻ ഒരുങ്ങിയ നിയമനമാണ് തടഞ്ഞത്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിനും ബിജെപി സിൻഡിക്കേറ്റ് അംഗങ്ങളുമാണ് പരാതി നൽകിയത്.

SCROLL FOR NEXT