കോഴിക്കോട്: നൈറ്റ് ക്ലബ്ബ് പാർട്ടികൾക്കെതിരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. നൈറ്റ് ക്ലബിൽ കാബറെ ഡാൻസ് കാണാനാണ് ആളുകൾ ഫാമിലി ആയി പോകുന്നത്. നമ്മുടെ സംസ്കാരത്തിൽ നൈറ്റ് ക്ലബ് പാർട്ടികൾ ഇല്ലെന്നും അർലേക്കർ പറഞ്ഞു. ഗോവ നൈറ്റ് ക്ലബ്ബിൽ ഉണ്ടായ തീപിടിത്തത്തിന് മുൻപുള്ള ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ പ്രതികരണം.
തീപിടിത്തത്തിന് മുമ്പ് ഉള്ള വീഡിയോയിൽ ഒരു സ്ത്രീ ഡാൻസ് കളിക്കുന്നത് കാണുമ്പോൾ നാണക്കേട് തോന്നുമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.