തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ തിരുത്ത് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം അടങ്ങുന്ന ഭാഗത്ത് തിരുത്തല്‍ വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ ഭേദഗതി വരുത്തില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ തിരിച്ചയച്ച പ്രസംഗം തിരുത്താതെ സര്‍ക്കാര്‍ ഇന്നലെ വീണ്ടും മടക്കി നല്‍കി.
നാളെ മുതലാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. 150ാം കേരള നിയമസഭയുടെ അവസാന സമ്മേളനമാണ് നാളെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുക. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായുള്ള അവസാന നിയമസഭകൂടിയാണ് നാളെ ആരംഭിക്കാനിരിക്കുന്നത്.
അതേസമയം സര്‍ക്കാര്‍ തിരുത്തിയില്ലെങ്കിലും പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായും വായിക്കും. എന്നാല്‍ വിയോജിപ്പ് രാജ്ഭവന്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.