KERALA

കേരളത്തിലെ സർവകലാശാലാ ക്യാമ്പസുകളിലെ അക്രമം തടയാൻ നീക്കവുമായി ഗവർണർ

കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിൻ്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലാ ക്യാമ്പസുകളിലെ അക്രമം തടയാനുള്ള നീക്കവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിന് ശേഷമാണ് ഗവർണർ ഇത്തരമൊരു നീക്കം ആരംഭിച്ചത്. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിൻ്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം.

സർവകലാശാലകളിലും അക്കാദമിക് ക്യാമ്പസുകളിലും അക്രമം തടയുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് കമ്മിറ്റിയുടെ ഉദ്ദേശ്യം. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ പുതിയ നീക്കം.

SCROLL FOR NEXT