Source: News Malayalam 24X7
KERALA

വന്ദേമാതരം പാടാതെ ഗവർണറുടെ ഔദ്യോഗിക പരിപാടി; ചട്ടലംഘനം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ

സാങ്കേതിക പ്രശ്നം മൂലം വന്ദേമാതരം പാടാൻ ആകില്ലെന്ന് സംഘാടകർ തൊട്ടു മുമ്പ് ഗവർണറുടെ ഓഫീസിനെ അറിയിച്ചു

Author : ശാലിനി രഘുനന്ദനൻ

കൊല്ലം; വന്ദേമാതരം പാടാതെ കൊല്ലത്ത് ഗവർണറുടെ ഔദ്യോഗിക പരിപാടി നടന്നു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് ചട്ട ലംഘനം ഉണ്ടായത്. ഗവർണർ രാഷ്ട്രപതി എന്നിവരുടെ ചടങ്ങുകൾ തുടങ്ങുന്നതിനു മുമ്പ് വന്ദേമാതരം പാടണമെന്നാണ് പുതിയ ചട്ടം.

കഴിഞ്ഞമാസം 28 മുതലാണ് പ്രാബല്യത്തിൽ വന്നത്. കേന്ദ്രസർക്കാർ ഉത്തരവിന് ശേഷമുള്ള ഗവർണറുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു കൊല്ലത്ത് നടന്നത്. പതിവുപോലെ ദേശീയഗാനം മാത്രം പാടിയാണ് പരിപാടി ആരംഭിച്ചത്.

സാങ്കേതിക പ്രശ്നം മൂലം വന്ദേമാതരം പാടാൻ ആകില്ലെന്ന് സംഘാടകർ തൊട്ടു മുമ്പ് ഗവർണറുടെ ഓഫീസിനെ അറിയിച്ചു. മൂന്നു മന്ത്രിമാരും ചടങ്ങിൽ ഉണ്ടായിരുന്നു.  കഴിഞ്ഞ ആഴ്ച രാജ്ഭവനിൽ നടന്ന രണ്ട് ചടങ്ങുകളിലും വന്ദേമാതരം ആലപിച്ചാണ് പരിപാടി തുടങ്ങിയത്.

SCROLL FOR NEXT