KERALA

കൈക്കൂലി കേസിൽ മരട് ഗ്രേഡ് എസ്ഐ പിടിയിലായ സംഭവം: പണം വാങ്ങിയത് മസ്തിഷ്‌ക മരണം സംഭവിച്ച ഡ്രൈവറുടെ വാഹന ഉടമയിൽ നിന്ന്

ഡ്രൈവർക്ക് മസ്തിഷ്‌ക മരണം സംഭവിച്ച കാര്യം അറിയിച്ചിട്ടും പിടിവാശിയിൽ ഗോപകുമാർ ഉറച്ച് നിന്നുവെന്നാണ് ആരോപണം

Author : ന്യൂസ് ഡെസ്ക്

എറണാകുളം: മരടിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഗ്രേഡ് എസ്ഐ പണം വാങ്ങാൻ ശ്രമിച്ചത് മസ്തിഷ്‌ക മരണം സംഭവിച്ച ഡ്രൈവറുടെ വാഹന ഉടമയുടെ പക്കൽ നിന്നും. 2000 രൂപ നൽകാമെന്ന് ഉടമ പറഞ്ഞെങ്കിലും 10000 രൂപ വേണമെന്ന പിടിവാശിയിൽ ഗോപകുമാർ ഉറച്ച് നിൽക്കുകയായിരുന്നു. ഡ്രൈവർക്ക് മസ്തിഷ്‌ക മരണം സംഭവിച്ച കാര്യം അറിയിച്ചിട്ടും പിടിവാശിയിൽ ഗോപകുമാർ ഉറച്ച് നിന്നുവെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസമാണ് മരട് സ്റ്റേഷനിലെ എസ്ഐ ഗോപകുമാറിനെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ ഉടമയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയതിന് പിന്നാലെയാണ് അറസ്റ്റ്. പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെയാണ് പ്രതി കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്.

SCROLL FOR NEXT