കൊച്ചി: റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. പച്ചാളം പാലത്തിന് സമീപത്താണ് ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ട്രാക്കിൽ ആട്ടുകല്ല് കണ്ടത്. മൈസൂർ കൊച്ചുവേളി എക്സ്പ്രസ്സിലെ ലോക്കോ പൈലറ്റ് ആണ് പൊലീസിൽ വിവരം അറിയിക്കുന്നത്.
റെയിൽവേ ട്രാക്കിൽ അട്ടിമറി ശ്രമമെന്ന് സംശയമുണ്ട്. സംഭവസ്ഥലത്ത് പൊലീസ് സംഘവും ഡോഗ് സ്ക്വാഡുമെത്തി ട്രാക്കിൽ പരിശോധന തുടരുകയാണ്.