KERALA

കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം: ഒൻപത് വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടമായത് അഞ്ചുപേർക്ക്

സ്ഥിതിഗതികൾ ഗുരുതരമായിട്ടും നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

വയനാട്: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കം വയനാട്ടിൽ ജീവനെടുക്കുന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ അഞ്ച് പേരാണ് ഗ്രൂപ്പ് തർക്കങ്ങളുടെ ഇരകളായി ജീവനൊടുക്കിയത്. സ്ഥിതിഗതികൾ ഗുരുതരമായിട്ടും നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

2016 ൽ കോൺഗ്രസ് പ്രവർത്തകനായ പി. വി. ജോൺ കോൺഗ്രസ് ഓഫീസിനുള്ളിൽ ജീവനൊടുക്കിയ സംഭവമാണ് ഗ്രൂപ്പ് തർക്കത്തിൻ്റെ ആഴം പുറത്തെത്തിച്ച ആദ്യ സംഭവം. തദ്ദേശതെരഞ്ഞെടുപ്പിൽ കാലുവാരി തോൽപ്പിച്ചതാണ്‌ മാനന്തവാടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻ്റായിരുന്ന ണിനെ മരണത്തിലേക്ക്‌ തള്ളിവിട്ടത്‌. ജോണിൻ്റെ മരണത്തിന് പിന്നാലെ മാനന്തവാടിയിലെ കോൺഗ്രസ് പ്രവർത്തകൻ രാജേന്ദ്രൻ നായരും ആത്മഹത്യ ചെയ്തു.

കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ.കെ.അബ്രഹാം പ്രസിഡൻ്റായ പുൽപ്പള്ളി സഹകരണബാങ്കിൽ നടത്തിയ സാമ്പത്തിക വെട്ടിപ്പിൽ കുരുങ്ങിയാണ്‌ കർഷകനായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്‌തത്‌. സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് എൻ.എം.വിജയനും, മകൻ ജിജേഷും ജീവനൊടുക്കുന്നത്. സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ സുൽത്താൻ ബത്തേരി എംഎൽ ഐ.സി. ബാലകൃഷ്ണനെ ഉൾപ്പടെ പ്രതിസ്ഥാനത്ത് നിർത്തിയാണ് വിജയനും, മകനും വിഷം കഴിച്ച് ജീവനൊടുക്കിയത്.

ബാങ്ക് നിയമനങ്ങൾക്കായി ഐ. സി. ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി അധ്യക്ഷൻ എൻ. ഡി. അപ്പച്ചൻ എന്നിവരുടെ നിർദേശപ്രകാരം വാങ്ങിയ പണം തിരികെ നൽകാൻ ബാങ്ക് വായ്പ വരെ എടുക്കേണ്ടി വന്നെന്നും. 65 ലക്ഷം രൂപയിലധികം ബാധ്യത തിരിച്ചടക്കാൻ നിവർത്തിയില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും വ്യക്തമാക്കുന്ന വിജയൻ്റെ കത്തുകൾ ഉൾപ്പടെ പുറത്തുവന്നു. പണം പങ്കിട്ടെടുക്കുന്നതിൽ മൂന്ന് നേതാക്കൾ തമ്മിലുള്ള തർക്കമാണെന്നും കത്തിൽ ആരോപിച്ചിരുന്നു.

SCROLL FOR NEXT