Source: News Malayalam 24x7
KERALA

ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മുസ്ലീം ലീഗ്; വ്യക്തിപരമായി താൽപര്യമില്ല, പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കെ. മുരളീധരൻ

ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും യുഡിഎഫിന്റെ ഭാഗമായി ലീഗ് തന്നെ മത്സരിക്കുമെന്നും സി.എ. മുഹമ്മദ് റഷീദ് പറഞ്ഞു...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ഗുരുവായൂരിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ഉറപ്പിച്ച് മുസ്ലിം ലീഗ്. ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും യുഡിഎഫിന്റെ ഭാഗമായി ലീഗ് തന്നെ മത്സരിക്കുമെന്നും ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് ജില്ലാ കമ്മിറ്റി യോഗം ചേരും. മുരളീധരനെ പോലെ ഒരാൾ എവിടെ നിന്നായാലും ജയിക്കും എന്ന കാര്യം ഉറപ്പാണെന്നും റഷീദ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

പട്ടാമ്പി സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ധാരണയില്ലെന്നും റഷീദ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് ജില്ലാ കമ്മിറ്റി യോഗം ചേരും. ഭാരവാഹികളെ നിശ്ചയിച്ച് പ്രവർത്തനങ്ങളിലേക്ക് കടക്കും. കെ. മുരളീധരൻ തൃശൂരിൽ മത്സരിക്കുന്നത് സന്തോഷം തന്നെ. അദ്ദേഹത്തിന് മത്സരിക്കാൻ തൃശൂർ പോലെ യുഡിഎഫിന് കരുത്തുള്ള മണ്ഡലങ്ങൾ ഉണ്ട്. കോൺഗ്രസും യുഡിഎഫും സ്ഥിരമായി മത്സരിക്കുന്നതും ജയിക്കുന്നതുമായ മണ്ഡലങ്ങളിൽ മുരളീധരൻ മത്സരിക്കണം. മുരളീധരനെ പോലെ ഒരാൾ എവിടെ നിന്നായാലും ജയിക്കും എന്ന കാര്യം ഉറപ്പാണെന്നും റഷീദ് കൂട്ടിച്ചേർത്തു.

അതേസമയം, തൃശൂർ ജില്ലയിൽ മത്സരിക്കും എന്ന അഭ്യൂഹം തള്ളി കെ. മുരളീധരൻ. എല്ലാം മാധ്യമസൃഷ്ടിയാണ്. തിരുവനന്തപുരത്താണ് സജീവം. പാർട്ടി പറഞ്ഞാൽ മത്സരിക്കും, വ്യക്തിപരമായി മത്സരിക്കാൻ താല്പര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

SCROLL FOR NEXT