Gyanesh Kumar KSTP Corruption Allegation 
KERALA

"രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടു"; ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ കെ.എസ്.ടി.പി അഴിമതി, കൈക്കൂലി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ കെ.എസ്.ടി.പി അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. കെ.എസ്.ടി.പി കരാറുകാരനായിരുന്ന വി. ഒ. സാജന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. ഗ്യാനേഷ് കുമാര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആത്മഹത്യചെയ്ത പ്രോജക്ട് എഞ്ചിനീയര്‍ ലീസീ ബീന്‍ തന്നോട് പറഞ്ഞെന്നായിരുന്നു സാജന്റെ വെളിപ്പെടുത്തല്‍.

വിജിലന്‍സിന്റെ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമപദേശവും കൂടി പരിഗണിച്ചാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്.

കെ.എസ്.ടി.പി റോഡ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് മലേഷ്യന്‍ കമ്പനിയായ പതിബെല്‍ കണ്‍സോര്‍ഷ്യം കരാറുകാരനാണ് വി.ഒ. സാജന്‍. 17 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കാന്‍ ഗ്യാനേഷ് കുമാര്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലീ സീ ബെന്‍ നേരിട്ട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ പരാതിയില്‍ പറയുന്നത്. 2006 മെയ് മുതല്‍ ബില്ലുകള്‍ അകാരണമായി തടഞ്ഞുവെച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

SCROLL FOR NEXT