ജിമ്മിലെ മോഷണക്കേസിൽ മുൻ ബിഗ് ബോസ് താരം ജിൻ്റോയുടെ മൊഴി എടുക്കുന്നത് വൈകും. മുൻകൂർ ജാമ്യം തേടി ജിൻ്റോ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നടപടി. ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ രണ്ടിന് വീണ്ടും പരിഗണിക്കും. തുടർന്നായിരിക്കും മൊഴിയെടുപ്പ് നടത്തുകയെന്നാണ് ലഭ്യമാകുന്ന വിവരം.
രണ്ടാഴ്ച മുൻപാണ് ജിന്റോയ്ക്കെതിരെ മോഷണ കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരൻ ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ് സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്.
വിലപ്പെട്ട രേഖകളും, 10000 രൂപയും മോഷ്ടിക്കുകയും സിസിടിവികൾ നശിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിക്കാരൻ പറയുന്നത്. ജിന്റോ ബോഡി ബിൽഡിംഗ് സെന്ററിൽ രാത്രി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ഇയാൾ പരാതി നൽകിയത്. ജിൻ്റോ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇട്ട് ജിൻ്റോ ജിം തുറക്കുകയായിരുന്നു. ജിൻ്റോയ്‌ക്കെതിരെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് നോട്ടീസ് നൽകിയിരുന്നു.