KERALA

ഒരു കുഞ്ഞിപ്പെങ്ങളെ വേണം... എനിക്കൊപ്പം പ്രാര്‍ഥിക്കണം...; ഹംദാന്റെ വൈറലായ പ്രാര്‍ഥന ഫലിച്ചു

കുഞ്ഞു പെങ്ങൾക്ക് പേരിട്ട ഹംദാന്‍, ഇനി അങ്ങോട്ട് എങ്ങനെ എന്നെല്ലാം നേരത്തെ തന്നെ തീരുമാനിച്ചുവച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

അമ്മ ആശുപത്രിയിൽ പ്രസവിക്കാൻ കിടക്കുമ്പോൾ, ജനിക്കുന്നത് ഒരു പെൺകുട്ടിയാകണം എന്ന് പ്രാർഥിച്ചുകൊണ്ട് കാത്തിരുന്ന മൂത്തമകൻ. എല്ലാവരുടെയും പ്രാർഥന തേടി അവനൊരു വീഡിയോയും ചെയ്തു. ആ പ്രാർഥന ഫലം കണ്ടതോടെ കണ്ണൂർ കൊതേരിയിലെ ഹംദാൻ ഷുഹൈബിന്റെ സന്തോഷം അതിരില്ലാത്തതാണ്.

താലോലിക്കാൻ... കൈപിടിച്ച് നടക്കാൻ... ഒരു കുഞ്ഞു പെങ്ങളെ വേണം.. രണ്ടാം ക്ലാസുകാരൻ ഹംദാൻ കുറേ നാളായി മനസ്സിൽ കൊണ്ടു നടക്കുന്ന ആഗ്രഹമാണത്. പ്രസവത്തിനായി അമ്മയെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ ആശുപത്രിയിൽ കാത്തിരിപ്പായിരുന്നു. ഇതിനിടയിലാണ് എല്ലാവരുടെയും പ്രാർഥന വേണം എന്ന് പറഞ്ഞ് വീഡിയോ ചെയ്തത്. ആ കുഞ്ഞു മനസ്സിന്റെ പ്രാർഥന വെറുതെയായില്ല.

ഹംദാൻ ഷുഹൈബിന്റെ വലിയ ആഗ്രഹമായിരുന്നു അനുജൻ ആദം ഷുഹൈബിനൊപ്പം ഒരു സഹോദരി കൂടി വേണം എന്നത്. രക്ഷിതാക്കളോട് അവൻ ആഗ്രഹം പറഞ്ഞു കൊണ്ടേ ഇരുന്നു. ഒടുവില്‍ പ്രാർഥന ഫലം കണ്ടു. കുഞ്ഞു പെങ്ങൾക്ക് പേരുമിട്ടു. ഇനി അങ്ങോട്ട് എങ്ങനെ എന്നെല്ലാം തീരുമാനിച്ചുവച്ചിട്ടുമുണ്ട് ഹംദാൻ. അനുജൻ ആദമിന് ഒരു അനുജൻ വേണമെന്നായിരുന്നു ആഗ്രഹമെങ്കിലും, കുഞ്ഞുപെങ്ങളുടെ വരവില്‍ ഏറെ സന്തോഷവാനാണ്.

SCROLL FOR NEXT