ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണ കുമാറിനെതിരെ പീഡന പരാതിയുമായി യുവതി. ആരോപണം ഉന്നയിച്ച് കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരാതി നൽകിയിട്ടുണ്ട്.
പാർട്ടിയിലെ മുതിർന്ന നേതാക്കളോട് പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് യുവതിക്ക് മറുപടി മെയിൽ ലഭിച്ചു.
എന്നാൽ സി. കൃഷ്ണകുമാർ ആരോപണം നിഷേധിച്ചു. ഇപ്പോൾ പ്രചരിക്കുന്ന ലൈംഗിക ആരോപണം കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. പരാതി വീണ്ടും ഉയർന്നതിന് പിന്നിൽ സന്ദീപ് വാര്യരാണ്. 2015ലും 2020ലും ഇതേ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ വിഷയം ഇപ്പോൾ ചർച്ച ആയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നും കൃഷ്ണകുമാർ പറഞ്ഞു.