KERALA

"മാലിന്യം വലിച്ചെറിഞ്ഞത് മറ്റുള്ളവർ അറിഞ്ഞു"; കൊടുങ്ങല്ലൂരിൽ ഹരിത കർമ സേനാംഗത്തെ ആക്രമിച്ച് യുവതി

ഹരിത കർമ സേനാംഗം ആശ സതീഷിനാണ് മർദനമേറ്റത്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കൊടുങ്ങല്ലൂരിൽ ഹരിത കർമ സേനാംഗത്തെ ആക്രമിച്ച് യുവതി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്ക് പരിശോധിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ആശ സതീഷിനെ പ്രദേശവാസിയായ ഹന്ന എന്ന യുവതി ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെ എടവലങ്ങ പഞ്ചായത്തിലെ കാതിയാളത്ത് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെയാണ് സംഭവം.

ചാക്കിൽ നിന്നും വൈദ്യുതി ബില്ലും, സ്കൂളിലെ പരീക്ഷാപേപ്പറും കണ്ടെടുത്തിരുന്നു. യൂസർ ഫീ കൊടുത്താൽ മാലിന്യം നീക്കം ചെയ്യാമെന്ന് യുവതിയോട് പറഞ്ഞു. എന്നാൽ താനല്ല ഇത് ചെയ്തതെന്ന് യുവതി ആവർത്തിച്ചു. തുടർന്ന് ആശ മാലിന്യം വലിച്ചെറിഞ്ഞതിൻ്റെ വീഡിയോ ചിത്രീകരിച്ചു.

യൂസർ ഫീ തന്നാൽ മാലിന്യം നീക്കം ചെയ്യാമെന്ന് പറഞ്ഞെങ്കിലും യുവതി ഒൃഓടി വന്ന് മാലിന്യം കാല് കൊണ്ട് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. തുടർന്ന് ആശ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോഴാണ് യുവതി ആശയെ ആക്രമിച്ചത്. മാലിന്യം ഉപേക്ഷിച്ചത് താനാണെന്ന് മറ്റുള്ളവർക്ക് വ്യക്തമായതോടെയാണ് ഹന്ന ആക്രമിച്ചത്.

SCROLL FOR NEXT