Source: News Malayalam 24x7
KERALA

കൊല്ലം വാഹനാപകടത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരം; വാഹനമോടിച്ചത് സിപിഐഎം നേതാവിൻ്റെ മകനെന്ന് ബിന്ദു കൃഷ്ണ

അപകടം സംഭവിച്ച വാഹനം മകൻ്റെ പേരിലുള്ളതാണ്, എന്നാൽ അപകടസമയം വാഹനമോടിച്ചത് മകനല്ലെന്ന് ബിന്ദുകൃഷ്ണ...

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ആശ്രാമം മൈതാനത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരം. ഗുരുതരമായി പരിക്കേറ്റ ചിന്നു ലക്ഷ്മി അപകടനില തരണം ചെയ്തു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ കസ്റ്റഡിയിൽ തുടരുകയാണ്.

അപകടം സംഭവിച്ച വാഹനം മകൻ്റെ പേരിലുള്ളതാണ്, എന്നാൽ അപകടസമയം വാഹനമോടിച്ചത് മകനല്ലെന്ന് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പ്രതികരിച്ചു. വാഹനം ഓടിച്ചത് സിപിഐഎം നേതാവിൻ്റെ മകനെന്നും ബിന്ദു കൃഷ്ണ ന്യൂസ് മലയാളത്തോട് പറഞ്ഞു. അപകടത്തിൽപ്പെട്ട കുട്ടികളുടെ ചികിത്സാ ചിലവ് വഹിക്കും. കുട്ടികൾ അപകടനില തരണം ചെയ്തു. വാഹനാപകടത്തെ സിപിഐഎം രാഷ്ട്രീയ വൽക്കരിക്കുന്നു എന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് കൊല്ലത്ത് വാഹനാപകടമുണ്ടായത്. കായിക താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാര്‍ താരങ്ങളെ ഇടിച്ചുതെറിപ്പിക്കുകയും ഇരുവരും തെറിച്ച് കായലില്‍ വീഴുകയുമായിരുന്നു. വാഹനാപകടത്തിൽ പൊലീസ് കേസെടുത്തു. വാഹനം ഓടിച്ച ആളുടെ പേര് പരാമർശിക്കാതെയാണ് എഫ്ഐആർ.

SCROLL FOR NEXT