മന്ത്രി വീണാ ജോര്‍ജ്  Source: News Malayalam 24x7
KERALA

സംസ്ഥാനത്ത് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൻ്റെ മരുന്ന് വില്‍പ്പന നിരോധിച്ചു; ഉത്തരവിറക്കി മന്ത്രി വീണാ ജോര്‍ജ്

നിർദേശം മറികടന്ന് മരുന്ന് വിതരണം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൻ്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ്. ഇതുസംബന്ധിക്കുന്ന ഉത്തരവ് ഇറക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിൻ്റെ ഫ്രഷ് TR 60ml ചുമ മരുന്നിന്റെ വിൽപ്പനയും നിർത്തിവച്ചു.

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൻ്റെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികൾ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ എടുത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ അഞ്ച് മരുന്ന് വിതരണക്കാരണ് ഈ കമ്പനിയുടെ വിതരണം നടത്തുന്നത്. ഈ വതരണക്കാരോട് മരുന്ന് വിതരണം നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിർദേശം മറികടന്ന് മരുന്ന് വിതരണം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും, ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുതെന്നും മന്ത്രി പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.

ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നില്ല. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

SCROLL FOR NEXT