Source:freepik
KERALA

സംസ്ഥാനത്ത് മഴ കനക്കും; ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്, 8 ജില്ലകളിൽ യെല്ലോ അലേർട്ട്

ശനിയാഴ്ച വരെ കനത്ത ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച മലപ്പുറം, തൃശൂർ,വയനാട് ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ കനത്ത ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

ജാഗ്രതാ നിർദേശങ്ങൾ..

അതിതീവ്ര മഴ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലയിലുള്ളവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. ശക്തമായ മഴയിൽ നദികളിൽ ഇറങ്ങുന്നതും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കേണ്ടതുമാണ്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാംപുകളിലേക്ക് മാറേണ്ടതാണ്.

SCROLL FOR NEXT