ഫയൽ ചിത്രം
KERALA

വിജിലന്‍സ് ടി സെക്ഷനെ ആര്‍ടിഐ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടി; സര്‍ക്കാര്‍ ഉത്തരവിന് അടിയന്തര സ്റ്റേയില്ല

പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വിജിലന്‍സ് സെക്ഷനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ ഉത്തരവിന് അടിയന്തര സ്റ്റേയില്ല. പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

വിവരാവകാശ നിയമത്തില്‍ നിന്നും വിജിലന്‍സ് സെക്ഷനെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് അഭിഭാഷകനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. വിജിലന്‍സിന്റെ ഏതൊക്കെ സെക്ഷനുകളിൽ നിന്നാണ് വിവരാവകാശത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറഞ്ഞിട്ടുള്ളത് എന്നതാണ് കോടതി അറിയിക്കാന്‍ പറഞ്ഞിട്ടുള്ളത്.

ഇന്റലിജന്‍സ് വിഭാഗത്തെപ്പോലെയല്ല, വിജിലന്‍സിന്റേത് അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണവും കണ്ടെത്തലുകളുമാണ്. അതുകൊണ്ട് തന്നെ വിജിലന്‍സിലെ സെക്ഷനുകളെ വിവരാവകാശ പരിധിയില്‍ നിന്ന് മാറ്റേണ്ടതില്ലെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

കേരള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ടി 1, ടി 2 എന്നീ അതീവ രഹസ്യ സെക്ഷനുകളിെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേരള നിയമത്തിലെ സെക്ഷന്‍ 24(4) പ്രകാരമാണ് നടപടി.

SCROLL FOR NEXT