കേരള ഹൈക്കോടതി ഫയൽ ചിത്രം
KERALA

ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതിയുടെ അനുമതി; ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്ന് നിർദേശം

പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി

Author : ന്യൂസ് ഡെസ്ക്

ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി ഹൈക്കോടതി. കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഹൈക്കോടതിയുടെ അനുമതി. ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. സുരക്ഷ, സാമ്പത്തിക സുതാര്യത, പരിസ്ഥിതി, സാധാരണ വിശ്വാസികളുട താൽപ്പര്യങ്ങൾ എല്ലാം സംരക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.

പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക സുതാര്യത പാലിച്ച് സംഗമം നടത്താം. ശബരിമലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

SCROLL FOR NEXT