ഹൈക്കോടതി Source: Telegraph India
KERALA

മുനമ്പത്തെ ഭൂമി വഖഫല്ല, ഭൂമി ഫറൂഖ് കോളേജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കും; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

1950 ഉടമ്പടി ദൈവത്തിനുള്ള സ്ഥിരമായ സമര്‍പ്പണമായിരുന്നില്ല

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മുനമ്പത്തെ ഭൂമി വഖഫല്ലെന്ന നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. ഭൂമി ഫറൂഖ് കോളേജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കും. 1950 ഉടമ്പടി ദൈവത്തിനുള്ള സ്ഥിരമായ സമര്‍പ്പണമായിരുന്നില്ല. ഫറൂഖ് കോളേജിന് സമ്മാനമായി നല്‍കിയ എഗ്രിമെന്‍റ് മാത്രമാണ്. വഖഫ് ആക്ടിലെ ഏതെങ്കിലും നിയമത്തിന്‍റെ കീഴില്‍ അത് വരില്ലെന്നും ഹൈക്കോടതി.

അതേസമയം, മുനമ്പം ഭൂമി വിഷയത്തിൽ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ജുഡീഷ്യല്‍ കമ്മീഷൻ്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദിയാണ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ കക്ഷികൾക്ക് ഇത്തരത്തിലുള്ള ഹർജി നൽകാൻ അവകാശമില്ലെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കിയത്. ഈ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിൻ്റെ ഉത്തരവ്.

SCROLL FOR NEXT