KERALA

പടികൾ കയറാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ കോടതിമുറി താഴേക്ക് മാറ്റണമെന്ന് ഹർജി; ആവശ്യം നിരസിച്ച് ഹൈക്കോടതി

പാലക്കാടുള്ള സീനിയർ അഭിഭാഷകന് വേണ്ടി കേസിലെ പ്രതികളാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ആരോഗ്യ പ്രശ്നം കാരണം പടികൾ കയറാൻ പറ്റാത്തതിനാൽ കോടതി മുറി താഴേക്ക് മാറ്റണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. പാലക്കാട് നടക്കുന്ന കേസിലെ വിചാരണ നടപടിക്കായി അഭിഭാഷകന് വേണ്ടി വീഡിയോ കോൺഫറൻസ് സംവിധാനം ഒരുക്കാൻ കോടതി നിർദേശം നൽകി.

പാലക്കാടുള്ള സീനിയർ അഭിഭാഷകന് വേണ്ടി കേസിലെ പ്രതികളാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. അഭിഭാഷകൻ കേസിൻ്റെ വിചാരണ നടപടികളുടെ പകുതി ഭാഗം പൂർത്തിയാക്കിയിരുന്നതായും, പ്രമേഹമടക്കമുള്ള പ്രശ്നങ്ങൾ അഭിഭാഷകനുണ്ട്. പടികൾ കയറാൻ സാധിക്കുന്നില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു.

അഭിഭാഷകൻ്റെ ആരോഗ്യാവസ്ഥയോട് അനുകമ്പ ഉണ്ടെന്നും, നീതിന്യായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന രീതിയിൽ കാര്യങ്ങൾ നിർദേശിക്കാൻ കോടതിക്ക് സാധിക്കുകയില്ല. ആയതിനാൽ വീഡിയോ കോൺഫറൻസ് വഴി വാദം നടത്താനുള്ള അനുമതിയാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്.

SCROLL FOR NEXT