KERALA

പങ്കജ് ഭണ്ഡാരി ജയിലിൽ തുടരും; അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

എഫ്ഐആർ റദ്ദാക്കണമെന്നും പങ്കജ് ഭണ്ഡാരി ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹർജി നൽകിയത്.

സ്മാർട്ട് ക്രിയേഷൻസിൻ നിന്നും എസ്ഐടി കണ്ടെത്തിയ 109. 234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണ്. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി ആറു തവണ അറസ്റ്റിന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരി ഹ‍ർജിയിൽ വ്യക്തമാക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതികളിലൊരാളാണ് പങ്കജ് ഭണ്ഡാരിയെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നുമാണ് എസ്ഐടിയുടെ ആവശ്യം.

SCROLL FOR NEXT