കൊച്ചി: ഇടുക്കിയിലെ പട്ടയ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പട്ടയ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇടക്കാല ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം ചീഫ് സെക്രട്ടറി ബോധ്യപ്പെടുത്തണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ലാന്‍ഡ് അസൈന്‍മെന്റ് റൂള്‍സ് പ്രകാരം അര്‍ഹരായവര്‍ക്ക് പട്ടയ വിതരണം പുനരാരംഭിക്കാന്‍ ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. പട്ടയവിതരണ നടപടികള്‍ കഴിഞ്ഞ് 2024 ജനുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തിയായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
ഭൂപതിവ് നിയമപ്രകാരം അനുവദനീയമായതിനും അപ്പുറം ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതിയുടെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പട്ടയ വിതരണം നടത്തിയെന്ന് എന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജിക്കാരായ വണ്‍ എര്‍ത്ത്-വണ്‍ ഇന്ത്യ കാര്യങ്ങള്‍ കോടതിയില്‍ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പട്ടയവിതരണം നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്തത്.
ഇടക്കാല ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചോ എന്ന് കോടതി ചോദിക്കുകയും ഇക്കാര്യം ചീഫ് സെക്രട്ടറി ബോധ്യപ്പെടുത്തണം എന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷമായിരിക്കും പട്ടയം നല്‍കുന്ന കാര്യം കോടതി വീണ്ടും പരിഗണിക്കുക.