ഐടി ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി മർദിച്ച കേസിൽ ഹൈക്കോടതി തടഞ്ഞു. പരാതിക്കാരനാണ് ലൈംഗിക അധിക്ഷേപം നടത്തുകയും ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തതെന്ന് ലക്ഷ്മി അറിയിച്ചു. ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്നാണ് സദർലാൻഡ് ജീവനക്കാരനെ തട്ടിക്കൊണ്ടു പോയത്.കേസിലെ മറ്റ് മൂന്ന് പ്രതികൾ റിമാൻഡിലാണ്.
എറണാകുളത്ത് ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്. മലയാളിയും തെന്നിന്ത്യയിലാകെ പ്രശസ്തയുമായ നടി ലക്ഷ്മി മേനോനെ കേസിൽ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവം ചർച്ചയായത്. വെലോസിറ്റി ബാറിൽ വെച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്.
എറണാകുളം നോർത്ത് പാലത്തിൽ വച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെയാണ് റിമാൻഡ് ചെയ്തതിരിക്കുന്നത്. ഇവർക്കൊപ്പം കാറിൽ മദ്യലഹരിയിൽ സിനിമാ നടിയും ഉണ്ടായിരുന്നതായാണ് പൊലീസിന് സൂചന ലഭിച്ചത്. ലക്ഷ്മി മേനോൻ തമിഴിലെയും മലയാളത്തിലെയും പ്രമുഖ നടന്മാർക്കൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. ഈ കേസിൽ നടിയുടെ പങ്ക് എന്താണെന്നതിൽ ആദ്യഘട്ടത്തിൽ വ്യക്തതയുണ്ടായിരുന്നില്ല.