KERALA

"പൊതുജനാഭിപ്രായത്തിന് കീഴടങ്ങി തീരുമാനം എടുക്കാനാകില്ല"; ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ 17കാരന്റെ പിതാവായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പൊതുജനാഭിപ്രായത്തിന് കീഴടങ്ങി തീരുമാനം എടുക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ 17കാരനായ പ്രതിയുടെ പിതാവായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പൊതുജനാഭിപ്രായത്തിന് കീഴടങ്ങി തീരുമാനം എടുക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞു.

അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ജഡ്ജിയോട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നും വ്യക്തമാക്കി. നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഹര്‍ജിക്കാരന്‍ ഒരു ജുഡീഷ്യല്‍ ഓഫീസര്‍ അല്ലേ, എന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും കോടതി ചോദിച്ചു.

SCROLL FOR NEXT