KERALA

"തെങ്ങിന് ചിരിക്കാൻ കഴിവുണ്ടെങ്കിൽ അയൽക്കാരെ നോക്കി ചിരിച്ചേനെ"; പരിഹാസവുമായി ഹൈക്കോടതി

തെങ്ങ് കാറ്റത്ത് വളയും പക്ഷെ മുതിർന്ന രണ്ട് മനുഷ്യരുടെ ഈഗോ വളയില്ല എന്നാണ് കോടതിയുടെ മറ്റൊരു പരിഹാസം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: "തെങ്ങിന് ചിരിക്കാൻ കഴിവുണ്ടെങ്കിൽ രണ്ട് അയൽക്കാരെ നോക്കി അത് ചിരിച്ചേനെയെന്ന് ഹൈക്കോടതി. അയൽപക്കക്കാർ തമ്മിൽ തെങ്ങിനെ ചൊല്ലിയുള്ള രൂക്ഷമായ തർക്കത്തിലാണ് കോടതിയുടെ രസകരമായ പരാമർശം. കാറ്റത്ത് വീഴാൻ കഴിവുണ്ടെങ്കിൽ ഈ തർക്കം തെങ്ങ് പരിഹരിച്ചേനെയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞി ക്യഷ്ണൻ ഉത്തരവിൽ പറയുന്നു.

തെങ്ങ് കാറ്റത്ത് വളയും പക്ഷെ മുതിർന്ന രണ്ട് മനുഷ്യരുടെ ഈഗോ വളയില്ല എന്നാണ് കോടതിയുടെ മറ്റൊരു പരിഹാസം. നെടുമങ്ങാട് സ്വദേശികൾ തമ്മിലാണ് വീട്ടുവളപ്പിലെ തെങ്ങിനെ ചൊല്ലിയുള്ള തർക്കം മൂത്ത് പഞ്ചായത്ത് മുതൽ ഹൈക്കോടതി വരെ എത്തിയത്. ഒരു ചായ കുടിച്ച് തീർക്കാവുന്ന പ്രശ്നം" കോടതിയുടെ വിലയേറിയ സമയം കളയുന്ന രീതിയിലാക്കിയെന്നും കോടതി കുറ്റപ്പെടുത്തി.

വിഷയം പഠിക്കാനായി അഡ്വക്കേറ്റ് കമ്മീഷനെ നിയമിച്ച് ഹർജിക്കാരനോട് ഒരു ലക്ഷം രൂപ പ്രതിഫലമായി കൊടുക്കാനും നിർദേശിച്ചിരുന്നു.നിന്നെ പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന ബൈബിൾ വചനവും കോടതി ഉത്തരവിൽ പരാമർശിച്ചു.

SCROLL FOR NEXT