പ്രതീകാത്മക ചിത്രം X/ Kerala Rain
KERALA

കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതേസമയം, ഈ പ്രദേശങ്ങളിൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമാകില്ല.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ജൂൺ 3) കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഫേസ്ബുക്കിലൂടെ വിവരം അറിയിച്ചത്.

അതേസമയം, കോട്ടയത്തെ ജില്ലാതല പ്രവേശനോത്സവം നീണ്ടൂർ എസ്.കെ.വി. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാതല പ്രവേശനോത്സവം വർണാഭമായെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച എല്ലാ കൊച്ചു കൂട്ടുകാർക്കും കോട്ടയം ജില്ലാ കളക്ടർ ആശംസകൾ നേർന്നു.

SCROLL FOR NEXT