തിരുവനന്തപുരം: സംസ്ഥാനത്ത് അവധി നാളെ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായാണ് അവധി പ്രഖ്യാപിച്ചത്.
പൊതുപരിപാടികൾ ഉണ്ടാവില്ല. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം നടത്തും. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും ബാങ്കുകൾക്കും നാളെ അവധിയായിരിക്കും. മറ്റന്നാൾ ആലപ്പുഴ ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.