KERALA

"ആകാശത്തേക്ക് വെടിവച്ച് ഗുണ്ടയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനം"; കൗൺസിലറുടെ അറസ്റ്റിൽ ആഭ്യന്തര മന്ത്രി

തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

തിരുവനനന്തപുരം: വധശ്രമക്കേസിൽ തിരുവനന്തപുരം ബിജെപി കൗൺസിലർ സുഗതൻ അറസ്റ്റിലായ സംഭവത്തിൽ പ്രതകരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൗൺസിലറുടെ അറസ്റ്റിൽ അസ്വഭാവികത ഇല്ലെന്നും ഗുണ്ടകളുടെ പറുദീസിയായി കേരളത്തെ മാറ്റില്ലെന്നും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടാ എവിടെയുണ്ടെങ്കിലും ആ പണി നിർത്തി കൊള്ളുക. ആകാശത്തേക്ക് വെടിവെച്ച് ഗുണ്ടയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

. പ്രതിയെ പിടികൂടുന്നതിനിടെ കുട്ടിയെ ആക്രമിച്ചല്ലോ എന്ന ചോദ്യത്തിന് കള്ളക്കഥകൾ ഇറക്കി പൊലീസിന്റെ മനോവിര്യം തകർക്കാൻ ശ്രമിക്കേണ്ടെന്നും ഗുണ്ടകളുടെ പുറകെ നിയമപാലകർ ഉണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. തലസ്ഥാനത്ത് ബിജെപി അക്രമരാഷ്ട്രീയം അഴിച്ചുവിടുകയാണോ എന്ന ചോദ്യത്തിന് ബിജെപി ആയാലും കോൺഗ്രസ് ആയാലും നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നായിരുന്നു ഉത്തരം.

അതേ സമയം വധശ്രമ കേസിൽ പിടിയിലായ തിരുവനന്തപുരം ബിജെപി കൗൺസിലർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇയാളെ കരുതൽ തടങ്കലിലാക്കാൻ ഉത്തരവ് ഉണ്ടായിരുന്നു. കാപ്പാ കേസ് ആയതിനാലാണ് കോടതിയിൽ ഹാജരാക്കാതെ ജയിലിലേക്ക് മാറ്റിയത്. തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് പിടിയിലായത്. ഒളിവിലിരിക്കേയാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് സുഗതനെ പിടികൂടിയത്.

വട്ടിയൂർക്കാവ് വെള്ളക്കടവ് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടിട്ടുണ്ടായ സംഘർഷത്തിലാണ് ഒളിവിലായിരുന്ന സുഗതൻ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. സുഗതൻ്റെ അനുയായികൾ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒയും സംഘവും സുഗതനെ പിടികൂടിയത്. സംഘർഷത്തിൽ എസ്എച്ച്ഒ വിപിനും എസ്ഐ അഭിജിത്തിനും പരിക്കുണ്ട്.

SCROLL FOR NEXT