Source: News Malayalam 24x7
KERALA

വർക്കലയിൽ പൊതുസ്ഥലത്ത് ഹോട്ടൽ മാലിന്യം ഉപേക്ഷിച്ചു; ഉടമയെക്കൊണ്ട് തിരിച്ചെടുപ്പിച്ച് പൊലീസ്

ഹോട്ടലുടമ വർക്കല സ്വദേശി ഷംലിയാണ് പൊലീസിൻ്റെ പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വർക്കലയിൽ പൊതുസ്ഥലത്ത് ഉപേക്ഷിച്ച ഹോട്ടൽ മാലിന്യം ഉടമയെക്കൊണ്ട് തിരിച്ചെടുപ്പിച്ച് പൊലീസ്. ഹോട്ടലുടമ വർക്കല സ്വദേശി ഷംലിയാണ് പൊലീസിൻ്റെ പിടിയിലായത്.

വർക്കല ഗവൺമെൻറ് ഹൈസ്കൂളിന് സമീപം പ്രവർത്തിക്കുന്ന കൈരളി റസ്റ്റോറൻ്റിലെ മാലിന്യമാണ് നിക്ഷേപിച്ചത്. അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലുടമ പിടിയിലായത്. അയിരൂർ പൊലീസ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പരിസരം വൃത്തിയാക്കി. പഞ്ചായത്ത് ആരോഗ്യവിഭാഗം ഹോട്ടൽ ഉടമയ്ക്കെതിരെ പിഴ ചുമത്തി.

SCROLL FOR NEXT