കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ 
KERALA

കെ.സി. വേണുഗോപാല്‍ കേരളത്തില്‍ സജീവമാകുന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം; റെഡ് അലേര്‍ട്ട് എന്ന് വി.ഡി. സതീശന്‍; തെറ്റില്ലെന്ന് സണ്ണി ജോസഫ്

കോൺഗ്രസ് അധികാരത്തിൽ വന്നാൽ അതിൻ്റെ ക്രെഡിറ്റ് കെ.സി. വേണുഗോപാലിനും അവകാശപ്പെട്ടതാണെന്നാണ് കെ. മുരളീധരൻ പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ താൻ സജീവമാണെന്ന കെസി വേണുഗോപാലിൻ്റെ പ്രസ്താവനയെ ചൊല്ലി കോൺഗ്രസിൽ വൻ ചർച്ച. സിപിഐഎമ്മിനെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തിലേക്ക് എത്തിക്കലാണ് തൻ്റെ ലക്ഷ്യമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തി അധികാരത്തിൽ എത്തിക്കാനാണ് തൻ്റെ സജീവത എന്നുമാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.

കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ. മുരളീധരനും സണ്ണി ജോസഫും രം​ഗത്തെത്തിയിരുന്നു. കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ അതിൻ്റെ ക്രെഡിറ്റ് കെ.സി. വേണു​ഗോപാലിനും അവകാശപ്പെട്ടതാണെന്നാണ് കെ. മുരളീധരൻ പറഞ്ഞത്. കെസി വേണുഗോപാൽ കേരളത്തിൽ സജീവമാകുന്നതിൽ തെറ്റില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു.

എന്നാൽ എന്നാൽ കെസിയുടെ നിലപാടിനോടുള്ള അമർഷം പരസ്യമാക്കി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. കെസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് റെഡ് അലേർട്ട് ആണ് ഇന്ന് എന്നായിരുന്നു വിഡി സതീശൻ്റെ മറുപടി.

SCROLL FOR NEXT