KERALA

തീവ്രവാദ-കൊലപാതക കേസുകളിലെ പ്രതികളുടെ മനുഷ്യാവകാശ സംഘടന; ഭാരവാഹികളിൽ കാപ്പകേസ് പ്രതിയും

സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: തീവ്രവാദ കൊലപാതക കേസുകളിലെ പ്രതികൾ ചേർന്ന് മനുഷ്യാവകാശ സംഘടന രൂപികരിച്ചു. എൻസിഎച്ച്ഡിആർ എന്ന പേരിലാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. സംഘടനയിൽ കാപ്പകേസ് പ്രതിയുമുണ്ട്.

തീവ്രവാദ കേസിലെ പ്രതിയായിരുന്ന നിസാം പനായികുളം, രണ്ട് കൊലപാതക കേസിലെയും കാപ്പാ കേസിലേയും പ്രതിയായ രാധാകൃഷ്ണൻ, മറ്റൊരു ഗുണ്ടായായ ഔറംഗസേബ് എന്നിവരാണ് സംഘടനയിലെ ഭാരവാഹികൾ. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT