KERALA

കോഴിക്കോട് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവതിയുടെ നില അതീവ​ഗുരുതരം

സംഭവത്തിൽ ഭർത്താവ് ജബ്ബാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഫറോക്കിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ഭർത്താവ് ജബ്ബാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ മുൻപും ഭാര്യയെ ആക്രമിച്ചതിന് കേസുണ്ട്. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് ഭാര്യയുടെ ബന്ധുക്കളുടെ ആരോപണം.

SCROLL FOR NEXT