തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടിനു പിന്നിൽ ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയുടെ ഭർത്താവ് ക്രിസ്തുദാസും മരിച്ചു. ഒരു വർഷത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് നളിനകുമാരി ജീവനൊടുക്കിയത്. വീടിനു പിന്നിൽ ചിതയൊരുക്കിയായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.
ഭർത്താവ് ക്രിസ്തുദാസ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. അതിൻ്റെ മാനസിക ബുദ്ധിമുട്ടുകളാണ് നളിനികുമാരിയുടെ ജീവനൊടുക്കലിന് പിന്നിലെ കാരണമെന്നാണ് പൊലീസിന്റെയും നിഗമനം. നളിനികുമാരിയുടെ മരണത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.