KERALA

കോടഞ്ചേരിയിൽ എട്ട് മാസമായ ഗർഭിണിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച് ഭർത്താവിൻ്റെ ക്രൂരത; പങ്കാളി മയക്കുമരുന്നിന് അടിമയെന്ന് പൊലീസ്

കോടഞ്ചേരി പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാൻ ആണ് യുവതിയെ ക്രൂരമായി പൊള്ളിച്ചത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോടഞ്ചേരിയിൽ എട്ട് മാസമായ ​ഗർഭിണിയോട് ഭർത്താവിൻ്റെ ക്രൂരത. യുവതിയെ ഇസ്തിരി പെട്ടികൊണ്ട് പൊള്ളിച്ചതായും നാലുദിവസം വീട്ടിൽ അടച്ചിട്ടതായും പരാതി. കോടഞ്ചേരി പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാൻ ആണ് പങ്കാളിയെ ക്രൂരമായി പൊള്ളിച്ചത്.

നിലവിൽ യുവതി താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണുള്ളത്. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, പങ്കാളി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT