KERALA

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

നിലവില്‍ ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയാണ് ബിശ്വനാഥ് സിന്‍ഹ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയാണ് ബിശ്വനാഥ് സിന്‍ഹ. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും ബിശ്വനാഥ് സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റോര്‍ പര്‍ചേസ് വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി, റീബില്‍ഡ് കേരളയുടെ ചീഫ് എക്‌സിക്യൂട്ടീസ് ഓഫീസര്‍ എന്നീ അധികചമതലകളും വഹിച്ചിരുന്നു. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി പദവിയിലിരിക്കെയായിരുന്നു ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായുള്ള നിയമനം.

കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഹാര്‍ സ്വദേശിയായ ബിശ്വനാഥ് സിന്‍ഹ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പഠനത്തിനുശേഷമാണ് സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്.

SCROLL FOR NEXT